സഹായത്തിന് കാത്തുനില്‍ക്കാതെ നഫീസ വേദനയുടെ ലോകത്തു നിന്നും യാത്രയായി
Jun 24, 2012, 12:36 IST
Nafeesa |
ബന്ധുക്കളെന്ന് പറയാന്‍ മഞ്ചേശ്വരം കുളൂരിലെ സൈനബയും, തളങ്കരയിലെ സഹോദരന്‍ അബ്ദുല്ലയും മാത്രമണുണ്ടായിരുന്നത്. അവിവാഹിതനായ അബ്ദുല്ലയും അസുഖ ബാധിതനാണ്. നെല്ലിക്കുന്നിലെ ബീരാന്‍-തളങ്കരയിലെ ബീഫാത്തിമ ദമ്പതികളുടെ മകളാണ് നഫീസ. ഭര്‍ത്താവ് 15 വര്‍ഷം മുമ്പാണ് മരിച്ചു. ഒരു കുഞ്ഞ് ജനിച്ചെങ്കിലും താലോലിക്കുന്നതിന് മുമ്പ് തന്നെ ആറുമാസത്തിനുള്ളില്‍ മരിച്ചിരുന്നു.
രണ്ട് മാസം ദേര്‍ളകട്ട ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് പണമില്ലാത്തതിനാല്‍ ചികിത്സ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അസുഖം ബാധിച്ച സഹോദരന്‍ അബ്ദുല്ലയും നഫീസയുടെ തണലിലായിരുന്നു. സഹോദരി നഫീസ യാത്രയായതോടെ അബ്ദുല്ല തനിച്ചായി. ചെര്‍ക്കള സ്വദേശി ആശുപത്രിയിലെത്തി നല്‍കിയ 5,000 രൂപ ആശ്വാസമായിരുന്നു. മറ്റ് ചിലരും ആശുപത്രിയിലെത്തി സാന്ത്വനം അറിയിക്കുകയും ചികിത്സ ചിലവ് സ്വരൂപിക്കാന്‍ ശ്രമിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
വിദഗ്ദ്ധ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ നഫീസയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Keywords: Nafeesa, Obituary, Thalangara, Kasaragod