city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആ­ല­മ്പാ­ടി­യിലെ എന്‍.എ. അ­ബ്ദുല്‍ ഖാ­ദര്‍ ഹാ­ജി നി­ര്യാ­ത­നായി

ആ­ല­മ്പാ­ടി­യിലെ എന്‍.എ. അ­ബ്ദുല്‍ ഖാ­ദര്‍ ഹാ­ജി നി­ര്യാ­ത­നായി
ആ­ലമ്പാടി: റ­ഹ്മാ­നി­യ്യ ജ­മാഅ­ത്ത് പ­ള്ളി സ്ഥാ­പ­കനും സം­ഗ­മ­ഭൂ­മി ക­മ്മ്യൂ­ണി­ക്കേ­ഷന്‍ കമ്പ­നി ലി­മി­റ്റ­ഡ് ചെ­യര്‍­മാ­നുമായ എന്‍.എ. അ­ബ്ദുല്‍ ഖാ­ദര്‍ ഹാ­ജി (79) തി­ങ്ക­ളാഴ്­ച ഉ­ച്ച­യ്­ക്ക് ര­ണ്ട­ര മ­ണി­ക്ക് ആ­ലമ്പാ­ടി റ­ഹ്മാ­നി­യ്യ ന­ഗ­റി­ലു­ള്ള സ്വ­വ­സ­തി­യില്‍ നി­ര്യാ­ത­നായി.

അര്‍­ബു­ദം ബാ­ധി­ച്ച് മൂ­ന്ന് മാ­സ­ത്തോ­ളം ചി­കി­ത്സ­യി­ലാ­യി­രു­ന്നു. 1933ല്‍ പൊ­ക്ലം അ­ബൂ­ബ­ക്ക­റി­ന്റേയും താ­യല്‍ നാ­യ­ന്മാര്‍­മൂ­ല­യി­ലെ മ­റി­യ­ുമ്മ­യു­ടേയും മ­ക­നാ­യ് ജ­നിച്ചു. പ്രാ­ഥമി­ക വി­ദ്യാ­ഭ്യാ­സം പൂര്‍­ത്തി­യാ­ക്കി­യ­തി­ന് ശേ­ഷം കര്‍­ണ്ണാ­ട­ക­യി­ലെ പു­ത്തൂര്‍, അ­ല­ക്കാര്‍ തു­ടങ്ങി­യ സ്ഥ­ല­ങ്ങ­ളില്‍ ­വ്യാ­പാരിയാ­യി­രു­ന്നു. 1975 മുതല്‍­ നെല്ല്, അ­രി മൊ­ത്ത വി­തര­ണം ആ­രം­­ഭിക്കു­കയും കേ­ര­ള­ത്തി­ലേ­യും, കര്‍­ണ്ണാ­ട­ക­യി­ലേയും ക­ട­ക­ളിലും അരി മില്ലു­ക­ളിലും നെല്ല് എ­ത്തി­ക്കു­ക­യു­മാ­യി­രുന്നു.

റ­ഹ്മാ­നി­യ്യ ന­ഗ­റില്‍ നാ­ട്ടു­കാര്‍­ക്ക് നി­സ്­ക­രി­ക്കാന്‍ പ­ള്ളി വേ­ണ­മെ­ന്ന ആ­ഗ്ര­ഹ­ങ്ങള്‍­ക്ക് മു­ന്നി­ട്ടി­റ­ങ്ങു­ക­യും 1976 പ­ള്ളി­യു­ടെ പ­ണി ആ­രം­ഭി­ച്ച് 1979ല്‍ ഉ­ദ്­ഘാട­നം ചെ­യ്യു­കയും ചെ­യ്­തു.

റ­ഹ്മാ­നി­യ്യ ന­ഗര്‍ പ­ള്ളി പ്ര­സി­ഡണ്ട്, ട്ര­ഷറര്‍, ആ­ലമ്പാ­ടി ഖി­ളര്‍ ജു­മുഅ­ത്ത് പ­ള്ളി ക­മ്മി­റ്റി ഭാ­ര­വാഹി, നാ­യ­ന്മാര്‍മൂ­ല ബ­ദര്‍ ജു­മുഅ­ത്ത് പ­ള്ളി ഭാ­ര­വാ­ഹി എ­ന്നീ നി­ല­ക­ളില്‍ പ്ര­വര്‍­ത്തി­ച്ചി­ട്ടു­ണ്ട്.

ആ­ലമ്പാ­ടി ക­ണ്ട­ത്തില്‍­ ഉ­മ­റി­ന്റെ മ­­കള്‍ ആയി­ഷ ഹ­ജ്ജു­മ്മ­യാ­ണ് ­ഭാര്യ. മക്കള്‍: ടി.എ. മു­ഹ­മ്മദ്, ഉമര്‍, സു­ന്നി കോ-ഓര്‍­ഡി­നേഷന്‍ നി­യ­മ­കാ­ര്യ സെല്‍ കണ്‍­വീ­ന­റും കേ­രള കോണ്‍­ഗ്ര­സ് (ജേക്ക­ബ്) ജില്ലാ ജ­ന­റല്‍ സെ­ക്ര­ട്ടറി, നാ­ഷ­ണല്‍ അ­ബ്ദുല്ല, എന്‍.എ. അ­ബൂ­ബക്കര്‍, ഡി­ജി­റ്റല്‍ ഇ­ല­ക്ട്രേ­ണി­ക്‌­സ് ക­ട­യു­ട­മ അ­ബ്ദുല്‍ റ­ഹ്മാന്‍, അ­ബ്ദുല്‍ ല­ത്വീ­ഫ് ദു­ബായ്, അ­ബ്ദുല്‍ ഹ­മീ­ദ് ത്വാ­യിഫ്, തൂ­ക്കി­യമൂ­ല അ­ബ്ദുര്‍ റ­ഹ്മാ­ന്റെ ഭാ­ര്യ ഫാ­ത്തി­മ, തൈ­വള­പ്പ് മ­ഹ്മൂ­ദി­ന്റെ ഭാ­ര്യ സ­ഫി­യ, തള­ങ്ക­ര മു­ട്ട­ത്തൊ­ടി സി­ദ്ദീ­ഖി­ന്റെ ഭാ­ര്യ അ­സ്­മ. സ­ഹോ­ദ­രങ്ങള്‍: പ­രേ­ത­നായ മൊ­യ്­തീന്‍ കുഞ്ഞി, അക്ക­രെ അ­ഹ്മ­ദി­ന്റെ ഭാ­ര്യ ഖ­ദീ­ജ, പൊ­ക്ലം ഇ­ബ്രാഹിം ഹാ­ജി.

ബു­ധ­നാഴ്­ച രാ­വി­ലെ ഒമ്പ­ത് മ­ണി­ക്ക് റ­ഹ്മാ­നി­യ്യ ന­ഗര്‍ ജു­മുഅ­ത്ത് പ­ള്ളി ഖ­ബര്‍­സ്ഥാ­നില്‍ മൃ­ത­ദേ­ഹം ഖ­ബ­റ­ട­ക്കും.

മന്ത്രി അ­നൂ­പ് ജേ­ക്കബ്, കേ­രള കോണ്‍­ഗ്ര­സ് നേ­താ­ക്കളായ ജോ­ണി നെല്ലൂര്‍, മോ­ഹ­നന്‍ പി­ള്ള, സ­അ­ദി­യ്യ ജ­ന­റല്‍ മാ­നേ­ജര്‍ എം.എ. അ­ബ്ദുല്‍ ഖാ­ദര്‍ മു­സ്ല്യാര്‍, എ­സ്.വൈ.എ­സ് ജില്ലാ പ്ര­സി­ഡണ്ട് പ­ള്ള­ങ്കോ­ട് അ­ബ്ദുല്‍ ഖാ­ദര്‍ മ­ദ­നി എ­ന്നി­വര്‍ അനു­ശോ­ചിച്ചു.

Keywords:  N.A.Abdul Khader, Alampady, Kasaragod, Obituary, Naimaramoola, Charamam, Rahmaniya Nagar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia