ആലമ്പാടിയിലെ എന്‍.എ. അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി
Jul 31, 2012, 20:03 IST
അര്‍ബുദം ബാധിച്ച് മൂന്ന് മാസത്തോളം ചികിത്സയിലായിരുന്നു. 1933ല്‍ പൊക്ലം അബൂബക്കറിന്റേയും തായല്‍ നായന്മാര്മൂലയിലെ മറിയുമ്മയുടേയും മകനായ് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം കര്‍ണ്ണാടകയിലെ പുത്തൂര്‍, അലക്കാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപാരിയായിരുന്നു. 1975 മുതല്‍ നെല്ല്, അരി മൊത്ത വിതരണം ആരംഭിക്കുകയും കേരളത്തിലേയും, കര്‍ണ്ണാടകയിലേയും കടകളിലും അരി മില്ലുകളിലും നെല്ല് എത്തിക്കുകയുമായിരുന്നു.
റഹ്മാനിയ്യ നഗറില്‍ നാട്ടുകാര്‍ക്ക് നിസ്കരിക്കാന്‍ പള്ളി വേണമെന്ന ആഗ്രഹങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയും 1976 പള്ളിയുടെ പണി ആരംഭിച്ച് 1979ല്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
റഹ്മാനിയ്യ നഗര്‍ പള്ളി പ്രസിഡണ്ട്, ട്രഷറര്‍, ആലമ്പാടി ഖിളര്‍ ജുമുഅത്ത് പള്ളി കമ്മിറ്റി ഭാരവാഹി, നായന്മാര്മൂല ബദര്‍ ജുമുഅത്ത് പള്ളി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആലമ്പാടി കണ്ടത്തില്‍ ഉമറിന്റെ മകള്‍ ആയിഷ ഹജ്ജുമ്മയാണ് ഭാര്യ. മക്കള്‍: ടി.എ. മുഹമ്മദ്, ഉമര്‍, സുന്നി കോ-ഓര്‍ഡിനേഷന്‍ നിയമകാര്യ സെല്‍ കണ്‍വീനറും കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍ സെക്രട്ടറി, നാഷണല്‍ അബ്ദുല്ല, എന്‍.എ. അബൂബക്കര്‍, ഡിജിറ്റല്‍ ഇലക്ട്രേണിക്സ് കടയുടമ അബ്ദുല്‍ റഹ്മാന്, അബ്ദുല്‍ ലത്വീഫ് ദുബായ്, അബ്ദുല്‍ ഹമീദ് ത്വായിഫ്, തൂക്കിയമൂല അബ്ദുര്‍ റഹ്മാന്റെ ഭാര്യ ഫാത്തിമ, തൈവളപ്പ് മഹ്മൂദിന്റെ ഭാര്യ സഫിയ, തളങ്കര മുട്ടത്തൊടി സിദ്ദീഖിന്റെ ഭാര്യ അസ്മ. സഹോദരങ്ങള്‍: പരേതനായ മൊയ്തീന് കുഞ്ഞി, അക്കരെ അഹ്മദിന്റെ ഭാര്യ ഖദീജ, പൊക്ലം ഇബ്രാഹിം ഹാജി.
ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് റഹ്മാനിയ്യ നഗര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കും.
മന്ത്രി അനൂപ് ജേക്കബ്, കേരള കോണ്‍ഗ്രസ് നേതാക്കളായ ജോണി നെല്ലൂര്‍, മോഹനന് പിള്ള, സഅദിയ്യ ജനറല്‍ മാനേജര്‍ എം.എ. അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി എന്നിവര്‍ അനുശോചിച്ചു.
Keywords: N.A.Abdul Khader, Alampady, Kasaragod, Obituary, Naimaramoola, Charamam, Rahmaniya Nagar.