city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹനാപകടത്തില്‍ പരിക്കേറ്റ മുസ്ലിം ലീഗ് നേതാവും പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായ ഗഫൂര്‍ ചേരങ്കൈ മരണപ്പെട്ടു

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 22/02/2017) വാഹനപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മുസ്ലിം ലീഗ് നേതാവും മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡണ്ടുമായ എരിയാല്‍ ചേരങ്കൈയിലെ അബ്ദുല്‍ ഗഫൂര്‍ ചേരങ്കൈ മരണപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സി പി സി ആര്‍ ഐക്ക് സമീപം ഗഫൂര്‍ സഞ്ചരിച്ച സ്­ക്കൂട്ടറില്‍ ഇന്നോവ കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗഫൂറിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച രാവിലെ മരണം സംഭവി­ച്ചു.

വാഹനാപകടത്തില്‍ പരിക്കേറ്റ മുസ്ലിം ലീഗ് നേതാവും പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായ ഗഫൂര്‍ ചേരങ്കൈ മരണപ്പെട്ടു

റോഡില്‍ തലയിടിച്ചുവീണ ഗഫൂറിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്കിയിലേക്ക് മാറ്റുകയായിരുന്നു. പത്താം വാര്‍ഡ് ലീഗ് കമ്മിറ്റി പ്രസിഡണ്ട്, ചേരങ്കൈ ജമാ അത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു. ചേരങ്കൈയിലെ കുഞ്ഞാലിയുടെയും ദൈനബിയുടെയും മകനാണ്. തായലങ്ങായിലെ മുൻ കൗൺസിലർ മാമിഞ്ഞിയുടെ മകൾ സക്കീനയാണ് ഭാര്യ. ഷബീല, സര്‍ഫാ­സ് (ദുബൈ), ആസിഫ് (ദുബൈ), അഫ്‌­സല്‍ എന്നിവര്‍ മക്കളാണ്. ഷുഹൈബ്, മഷൂഫ, ഫസീഹ എന്നിവര്‍ മരുമക്കള്‍. സഹോദരി ബീ­ഫാത്വി­മ.

കഴിഞ്ഞ ഭരണസമിതിയില്‍ വൈസ് പ്രസിഡണ്ടായിരുന്നു ഗഫൂര്‍ ചേരങ്കൈ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണ സമിതി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. സൗമ്യസ്വഭാവക്കാരനായ ഗഫൂര്‍ ചേരങ്കൈ രാഷ്ട്രീയത്തിനതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

രാഷ്ട്രീയ ­സാമൂഹ്യ സാംസ്­കാരിക സേവന രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഗഫൂര്‍ ചേരങ്കൈ മൊഗ്രാല്‍ പുത്തൂരിലെ ദുരിത ബാധിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. എരിയാല്‍ കാവു ഗോളി സ്­ക്കൂളില്‍ നടന്ന പ്രഭാത ഭക്ഷണ ഉല്‍ഘാടന ചടങ്ങിലും മൊഗ്രാല്‍ പുത്തൂര്‍ പി എച്ച് സിയുടെ പുതിയ കെട്ടിടത്തിന്റെ ഉല്‍ഘാടന ചടങ്ങിലും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു.

Related News:
സ്‌കൂട്ടറില്‍ കാറിടിച്ച് ലീഗ് നേതാവിന് ഗുരുതരം

Keywords:  Accident, Obituary, Kasaragod, Mogral Puthur, Kerala, Gafoor Cherangai, Muslim League Leader

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia