കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
May 18, 2018, 15:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.05.2018) കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മട്ടംവയല്‍ പുതുവഴിയിലെ മധുവിനെ (38)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2015 നവംബര്‍ 12ന് തോയമ്മലില്‍ തനിച്ചു താമസിച്ചിരുന്ന ജാനകിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മധു. ഈ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതായിരുന്നു.
വെള്ളിയാഴ്ച രാവിലെ ജില്ലാ ആശുപത്രിക്ക് പിറക് വശം കാരാട്ടുവയലിലെ മരക്കൊമ്പിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തെങ്ങ് കയറ്റത്തൊഴിലാളിയായ മധു വീട്ടില്‍ തേങ്ങയിടാനെത്തിയപ്പോള്‍ മദ്യപിക്കാന്‍ ജാനകിയോട് പണം ചോദിച്ചിരുന്നു. ഇത് നല്‍കാത്ത വിരോധത്തിലായിരുന്നു കൊല നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നവംബര്‍ 15ന് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്ത മധുവിനെ കോടതി റിമാന്‍ഡ് ചെയ്യുകയും റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ജാമ്യത്തിലിറങ്ങുകയുമായിരുന്നു.
പുതുവഴിയിലെ കുട്ട്യന്‍-ഗൗരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രസാദ്, രതീഷ്.
Keywords: Kasaragod, Kerala, news, Top-Headlines, Hanged, Death, Obituary, Murder case accused found dead hanged < !- START disable copy paste -->