നാല് മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ ബെളിഞ്ചം ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ മരിച്ചു
Jul 15, 2015, 13:28 IST
ബദിയടുക്ക: (www.kasargodvartha.com 15/07/2015) ബദിയടുക്ക ബെളിഞ്ചയിലെ പള്ളി പ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തില്‍ രണ്ട് പേര് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ജില്ലാ കോടതിയും ഹൈക്കോടതിയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാള്‍ അസുഖത്തെതുടര്‍ന്ന് മരിച്ചു. അല്‍അന്‍സാര്‍ ബസ് ഉടമയായിരുന്നു.
ബെളിഞ്ചയിലെ ഗുണ്ടില അന്തുഞ്ഞി (74) ആണ് മരിച്ചത്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനെതുടര്‍ന്നാണ് ഇദ്ദേഹത്തിന് നാല് മാസം മുമ്പ് ജാമ്യംലഭിച്ചത്. അര്‍ബുദ രോഗ ബാധിതനായ അന്തുഞ്ഞിയെ ഒരു ദിവസം മുമ്പാണ് ചികിത്സയ്ക്കായി കാസര്‍കോട് മാലിക് ദീനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: മറിയുമ്മ. മക്കള്‍: ഹനീഫ (ദുബൈ), മുനീര്‍, ഹാരിസ്. 1996 ഡിസംബര്‍ അഞ്ചിനാട് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Belinja, Obituary, Kasaragod, Kerala, Murder accused, Andunhi, Murder accused dies during conviction, Khansa
Advertisement:
Advertisement: