നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു
Jun 3, 2021, 10:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.06.2021) നഗരസഭയിലെ 30-ാം വാർഡ് (മരക്കാപ്പ് കടപ്പുറം) കൗൺസിലർ ബനീഷ് രാജ് (42) കുഴഞ്ഞുവീണ് മരിച്ചു. ദുബൈ ഇൻകാസ്, നാസ്ക യു എ ഇ കമിറ്റി അംഗമായിരുന്നു. ബുധനാഴ്ച രാത്രി വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമെന്നാണ് നിഗമനം.
നേരത്തെ ദുബൈയിലും പിന്നീട് അബുദബിയിലും ജോലിചെയ്യുകയായിരുന്ന ബനീഷ് കഴിഞ്ഞ ജൂണിലാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്. ഇക്കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചു.
പരേതനായ ടി കെ ബാലകൃഷ്ണൻ - കെ പി പുഷ്പറാണി ദമ്പതികളുടെ മകനാണ്.
ഭാര്യ കോട്ടിക്കുളം സ്വദേശിനി സജിന. കുട്ടികളില്ല.
സഹോദരങ്ങൾ: :ബാലമുരളി (കുവൈറ്റ്), ബാബുരാജ് (ദുബൈ), പുഷ്പരാജ്.
Keywords: Kanhangad, Kasaragod, Kerala, News, Kanhangad-Municipality, Death, Obituary, Congress, Cardiac Attack, Election, Top-Headlines, Municipality councilor collapsed and died.