മുളിയാറിലെ ഡോ. എ. സുബ്രഹ്മണ്യകുമാരന്‍ നമ്പ്യാര്‍ ബംഗളൂരുവില്‍ നിര്യാതനായി
Jun 16, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 16/06/2015) മുളിയാര്‍ പാത്തനടുക്കം ഇടയില്ല്യം തറവാട്ടുകാരണവര്‍ ഡോ. എ. സുബ്രഹ്മണ്യകുമാരന്‍ നമ്പ്യാര്‍ (85) ബംഗളൂരുവില്‍ നിര്യാതനായി. മദിരാശി ആരോഗ്യ സര്‍വീസില്‍ നിന്ന് മെഡിക്കല്‍ ഓഫീസറായിരുന്ന നമ്പ്യാര്‍ ഇവിടെ നിന്നും വിരമിച്ചതിന് ശേഷം ആദ്ധ്യാത്മിക ഗ്രന്ഥരചനയില്‍ മുഴുകുകയായിരുന്നു.
ഭഗവത്ഗീതക്കും പ്രധാന ഉപനിഷത്തുകള്‍ക്കും ഇംഗ്ലീഷില്‍ ഭാഷ്യം രചിച്ചത് ഭവാന്‍സ് പുസ്തക സര്‍വകലാശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദിരാശി ഹൈക്കോടതിയില്‍ സത്യ പ്രതിജ്ഞാ കമ്മീഷണറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. നവജീവന്‍ ഹൈസ്‌കൂള്‍ പെരഡാല, സെന്റ് അലോഷ്യസ് കോളജ് മംഗളൂരു, ചെന്നൈ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടി.
ഭാര്യ: കെ.എന്‍. പാര്‍വതി. മക്കള്‍: കെ.എന്‍. ജയശ്രീ, കെ.എന്‍. വേദശ്രീ. മരുമകന്‍: ഭരത് കുമാര്‍ തൃശൂര്‍.
Keywords: Kasaragod, Kerala, Death, Obituary, Bangalore, Dr. A. Subrahmanya Kumaran Nambiar, Muliyar Dr. A. Subrahmanya Kumaran Nambiar passes away.
Advertisement: