ഗള്‍ഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന എം എസ് എഫ് പ്രവര്‍ത്തകന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു; മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനയച്ചു
Oct 8, 2018, 20:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.10.2018) പ്ലസ് ടു പഠനം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന എം എസ് എഫ് പ്രവര്‍ത്തകന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു. കള്ളാറിലെ പ്രവാസി അഷ്റഫ്- ജമീല ദമ്പതികളുടെ മകന്‍ അജ്മല്‍ (18)ആണ് തിങ്കളാഴ്ച രാവിലെ കുഴഞ്ഞ് വീണ് മരണപ്പെട്ടത്. പുലര്‍ച്ചെ നാലുമണിക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട അജ്മലിനെ മാതാവും പരിസരവാസികളും ചേര്‍ന്ന് ഉടന്‍ തന്നെ പൂടംങ്കല്ല് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ തോയമ്മല്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുന്നതിനിടയില്‍ വഴിമധ്യേ മരണപ്പെടുകയായിരുന്നു.
അട്ടേങ്ങാനം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ അജ്മല്‍ പിതാവിനും സഹോദരനുമോടൊപ്പം ഗള്‍ഫ് യാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു. കള്ളാര്‍ പഞ്ചായത്ത് എംഎസ്എഫ് സെക്രട്ടറിയായിരുന്നു. ആരോഗ്യ ദൃഡഗാത്രനായ യുവാവിന് കഴിഞ്ഞ രണ്ടു ദിവസമായി ചെറിയ തോതിലുള്ള നെഞ്ചുവേദന അനുഭവപ്പെട്ടതായി പറയപ്പെടുന്നു. ഇതിന് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തിരുന്നു. പുലര്‍ച്ചെ വീണ്ടും കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ നിലപാടെടുത്തു.
ഇതിനിടെ രാജപുരം പോലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നാല്‍ മൃതദേഹത്തില്‍ കാലിന് നീരുവീക്കം കണ്ടെത്തിയതിനാല്‍ ഫോറന്‍സിക് സര്‍ജന്‍ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് അജ്മലിന്റെ മയ്യത്ത് ഉച്ചയോടെ പരിയാരത്തേക്ക് മാറ്റി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, മുസ്ലിംലീഗ് മണ്ഡലം പ്രസിഡണ്ട് എം പി ജാഫര്‍, ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ ജില്ലാ ആശുപത്രിയിലെത്തി. സഹോദരങ്ങള്‍: ഷറഫുദ്ദീന്‍ (ഗള്‍ഫ്), അസ്‌കര്‍, ഷെരീഫ. മൃതദേഹം കളളാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: MSF Volunteer, Kanhangad, Kasaragod, Obituary, Ajmal, MSF Volunteer died after cardiac arrest