'രണ്ടാം ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പിച്ചു'; യുവതിയും കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍
തിരുവനന്തപുരം: (www.kasargodvartha.com 06.09.2021) രണ്ടാം ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഭാര്യയും 5 വയസുള്ള കുഞ്ഞും കിണറ്റില്‍ ചാടി മരിച്ചതായി പൊലീസ്. നഗരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊടുവഴന്നൂര്‍ പന്തുവിള സുദിന്‍ ഭവനില്‍ ബിന്ദു(40), രെജിന്‍(5) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം നഗരൂരിലാണ് നാടിനെ നടുക്കിയ സംഭവം.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് രജിലാലിനെ (40) മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രജിലാല്‍ ഐസിയുവില്‍ ചികിത്സലിയാണ്. കുടുംബവഴക്കാണ് പ്രശ്‌നത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.
ഒന്നര വര്‍ഷമായി ബിന്ദുവും രജിലാലും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ബിന്ദുവിന്റെ ആദ്യ ഭര്‍ത്താവിലെ ഒരു മകനും ഇവര്‍ക്കൊപ്പമായിരുന്നു താമസം. അഗ്നിശമനസേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടനിര്‍മാണ തൊഴിലാളിയാണ് രജിലാല്‍.
Keywords: News, Kerala, State, Top-Headlines, Thiruvananthapuram, Crime, Police, House-wife, Child, Death, Obituary, Treatment, Dead Body, Mother and son found dead in Thiruvananthapuram