മണ്മറഞ്ഞത് നാട്ടുകാര്‍ക്ക് പ്രിയങ്കരനായ കെരവാസി മമ്മസ്ച്ച; പഴയകാല വ്യാപാരിയുടെ അപകട മരണം നാടിന്റെ നൊമ്പരമായി
Feb 13, 2019, 11:11 IST
കാസര്‍കോട്: (www.kasargodvartha.com 13.02.2019) എരിയാലില്‍ ലോറിയിടിച്ച് മരണപ്പെട്ടത് നാട്ടുകാര്‍ക്ക് പ്രിയങ്കരനായ കെരവാസി മമ്മസ്ച്ച. പഴയകാല വ്യാപാരിയായ എരിയാല്‍ ചേരങ്കൈയിലെ കെരവാസി മമ്മസ്ച്ച എന്ന സി എച്ച് മുഹമ്മദ് കുഞ്ഞി (67)യുടെ മരണം നാടിന്റെ നൊമ്പരമായി. ചൊവ്വാഴ്ച രാത്രി 7.15 മണിയോടെ എരിയാല്‍ ഇ വൈ സി സി ക്ലബിനു സമീപം വെച്ചാണ് അപകടമുണ്ടായത്.
മഗ് രിബ് നിസ്കാരത്തിനായി പള്ളിയില്‍ പോയ ശേഷം ചായ കുടിക്കാനായി ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ലോറി മുഹമ്മദ് കുഞ്ഞിയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mohammed Kunhi's accidental death; Natives shocked, Kasaragod, News, Death, Accidental-Death, Lorry, Injured, hospital, Police, case, arrest, Postmortem, Obituary, Kerala.

നേരത്തെ എരിയാല്‍ ടൗണില്‍ വ്യാപാരം നടത്തിവരികയായിരുന്നു. ഏവര്‍ക്കും പ്രിയങ്കരനായ മമ്മസ്ച്ച എന്ന മുഹമ്മദ് കുഞ്ഞിയുടെ മരണം നാട്ടുകാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഏവരോടും നല്ല നിലയില്‍ പെരുമാറുന്ന മമ്മസ്ച്ചയോട് ജനങ്ങള്‍ക്ക് ഏറെ മതിപ്പായിരുന്നു. നേരത്തെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ഖദീജ ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
കമ്പാറില്‍ നിന്നും എറണാകുളത്തേക്ക് കൊപ്ര കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് അപകടം വരുത്തിയത്. ലോറി ഡ്രൈവര്‍ തൃശൂര്‍ വലപ്പാട് സ്വദേശി ജയപ്രകാശിനെ (56) മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തു. മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച ഉച്ചയോടെ എരിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
പരേതയായ ആഇശ മുഹമ്മദ് കുഞ്ഞിയുടെ ആദ്യ ഭാര്യയാണ്. മക്കള്‍: സുഹറ, ഇബ്രാഹിം നൗഷാദ് (കപ്പല്‍ ജീവനക്കാരന്), റഹീം (ബഹ്റൈന്‍), ആഇശ, ഷംസീര്‍, റംസീന, മറിയം. സഹോദരങ്ങള്‍: ഹനീഫ പെരിങ്കടി, മജീദ്, നവാസ്.
Related News:
റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം