കാണാതായ യുവതി പുഴയില്‍ മരിച്ച നിലയില്‍
Sep 21, 2012, 16:47 IST
നീലേശ്വരം: കാണാതായ യുവതിയുട മൃതദേഹം നീലേശ്വരം പുഴയില്‍ കണ്ടെത്തി. നീലേശ്വരം ഓര്‍ച്ചയിലെ പുതിയവീട്ടില്‍ പരേതനായ കൊട്ടന്റെയും കുഞ്ഞമ്മാറിന്റെയും മകള്‍ സുമ (28)യുടെ മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിനിടെ വീടിനടുത്തെ പുഴയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിമുതല്‍ സുമയെ കാണാതായതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നീലേശ്വരം ദേവന് ആര്‍ട്സിലെ ടെയ്ലറിങ് തൊഴിലാളിയാണ്. മൃതദേഹം നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: പത്മനാഭന്, രമ, ബിന്ദു.

Keywords: Kasaragod, Kerala, Nileshwaram, Charamam, River, Obituary, Charamam.