കാണാതായ യുവാവ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍
Dec 22, 2014, 10:08 IST
ഉപ്പള: (www.kasargodvartha.com 22.12.2014) കാണാതായ യുവാവിനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിയാപ്പദവ് ഹൊസകട്ട ബജയിലെ ഉപേന്ദ്ര ആചാര്യ(40)യെയാണ് തിങ്കളാഴ്ച രാവിലെ വീട്ടിനടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു.
വെള്ളത്തിനു മുകളില്‍ തല മാത്രം പൊങ്ങിക്കാണുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ വെള്ളം കോരാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തപ്പോഴാണ് മരിച്ചത് ഉപേന്ദ്ര ആചാര്യയാണെന്നു മനസിലായത്.

Keywords : Kasaragod, Kerala, Uppala, Missing, Death, Obituary, Upendra Acharya.