കാണാതായ തൊഴിലാളി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍
Mar 2, 2015, 09:34 IST
നീലേശ്വരം: (www.kasargodvartha.com 02/03/2015) കാണാതായ തൊഴിലാളിയെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം അണ്ടോളിലെ ഏ.വി. സുരേഷിനെ (40)യാണ് ഞായറാഴ്ച വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തലേ ദിവസം രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു സുരേഷ്. അല്‍പ സമയം കഴിഞ്ഞപ്പോള്‍ സുരേഷിനെ കാണാതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഞായറാഴ്ച വീണ്ടും തിരച്ചില്‍ തുടരുന്നതിനിടെയാണ് സുരേഷിന്റെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
പരേതനായ കുഞ്ഞിക്കണ്ണനാണ് പിതാവ്. ഭാര്യ: ബിന്ദു. ഒന്നര വയസുള്ള കുട്ടിയുണ്ട്. സുരേഷിന്റെ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords : Nileshwaram, Kasaragod, Missing, Death, Obituary, Youth, AV Suresh.