ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ ഗൃഹനാഥനെ പുഴയോരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയില്‍
Dec 19, 2018, 22:41 IST
ബേക്കല്‍: (www.kasargodvartha.com 19.12.2018) ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ ഗൃഹനാഥനെ പുഴയോരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ബേക്കല്‍ കുറിച്ചിക്കുന്നിലെ മഹ് മൂദിനെ (70)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം 14 മുതല്‍ മഹ് മൂദിനെ കാണാതായിരുന്നു.
ബന്ധുവീടുകളില്‍ മാറി മാറി താമസിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് കാണാതായത്. കാണാതാകുന്ന ദിവസം മകളുടെ മകളെ മഹ് മൂദ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് മൊബൈല്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. അന്വേഷണം നടത്തുന്നതിനിടയിലാണ് കുറിച്ചിക്കുന്നിലെ പുഴയോരത്ത് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മക്കള്‍: മൈമൂന (കാഞ്ഞങ്ങാട്), ഹക്കീം (ഉദുമ). ധരിച്ചിരുന്ന ഷര്‍ട്ടും തൊപ്പിയും വടിയും മൃതദേഹത്തിന് സമീപം കണ്ടാണ് മരിച്ചത് മഹ് മൂദാണെന്ന് തിരിച്ചറിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Missing man found dead hanged, Bekal, Obituary, Kasaragod, Hanged, Missing.