ഉപ്പള കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം ഷിറിയ കടപ്പുറത്ത് കണ്ടെത്തി
Jun 15, 2016, 10:05 IST
ഉപ്പള: (www.kasargodvartha.com 15/06/2016) ഉപ്പളയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം ഷിറിയ കടപ്പുറത്ത് കണ്ടെത്തി. കര്‍ണാടക ഹാവേരി സ്വദേശി കുട്ടപ്പയുടെ (20) മൃതദേഹമാണ് ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ ഷിറിയ കടപ്പുറത്ത് കണ്ടെത്തിയത്. ഉപ്പള മണിമുണ്ടയില് കടലില്‍ കുട്ടപ്പ ഉള്‍പ്പെടെ അഞ്ച് പേരാണ് ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ കുളിക്കാനിറങ്ങിയത്. ഇതിനിടയില്‍ തിരയില്‍പെട്ട് കുട്ടപ്പയെ കാണാതാവുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവര്‍ കുട്ടപ്പയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും മത്സ്യത്തൊഴിലാളികളുംചേര്‍ന്ന് രാത്രി വൈകുവോളം തിരച്ചില്‍ നടത്തിയെങ്കിലും കുട്ടപ്പയെ കണ്ടെത്താന്‍ സാധിച്ചില്ല. രാവിലെ കോസ്റ്റല്‍ പോലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് കുട്ടപ്പയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയത്. ഉപ്പളയില്‍ കോണ്‍ക്രീറ്റ് ജോലിക്കാണ് കുട്ടപ്പ ഉള്‍പെടെയുള്ള തൊഴിലാളികള്‍ എത്തിയത്. ജോലി കഴിഞ്ഞ് ഇവരെല്ലാം കടലില്‍ കുളിക്കാനിറങ്ങുകയായിരുന്നു. വിവരമറിഞ്ഞ് കുട്ടപ്പയുടെ ബന്ധുക്കള്‍ ഉപ്പളയിലെത്തിയിട്ടുണ്ട്. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിവരികയാണ്.
Related News:
ഉപ്പളയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ ഒരാളെ കാണാതായി
Keywords: Uppala, Dead body, Obituary, Kasaragod, Kerala, Sea, Karnataka Native, Missing man dead body found in Shiriya