ചന്ദ്രഗിരി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
May 15, 2015, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 15/05/2015) ചന്ദ്രഗിരി പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് കാണാതായ നെല്ലിക്കുന്ന് കുറുംബാ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വാസുവിന്റെ മകന്‍ സനൂപിന്റെ (15) മൃതദേഹം കണ്ടെത്തി. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരിച്ചലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.
ചന്ദ്രഗിരി പാലത്തിന്റെ തൂണില്‍ നിന്നാണ് സനൂപ് പുഴയിലേക്ക് കുളിക്കാനിറങ്ങിയത്. ഇതിന് സമീപത്ത് നിന്നും മൃതദേഹം പൊങ്ങിവരുന്നത് കണ്ട് തിരച്ചില്‍ നടത്തുന്ന ബോട്ടിലുണ്ടായിരുന്നവര്‍ മൃതദേഹം കരക്കടിപ്പിക്കുകായയിരുന്നു. മൃതദേഹം കാസര്‍കോട് കടപ്പുറത്തേക്ക് നാട്ടുകാര്‍ കൊണ്ടുപോയി. വ്യാഴാഴ്ച വൈകിട്ട് 4.15 മണിയോടെയാണ് വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പെട്ട് കാണാതായത്. കൂടെയുണ്ടായിരുന്ന ജഹാംഗീര്‍, ഹനീഫ്, റിയാസ് എന്നിവര്‍ രക്ഷപ്പെട്ടിരുന്നു.
വ്യാഴാഴ്ച വൈകിട്ട് തുടങ്ങിയ തിരച്ചില്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെയും തുടര്‍ന്നിരുന്നു. പിന്നീട് വെള്ളിയാഴ്ച അതിരാവിലെതന്നെ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. വെള്ളരികുണ്ടില്‍നിന്നും ഇരിട്ടിയില്‍ നിന്നും മുങ്ങല്‍ വിദഗ്ദ്ധരും സ്ഥലത്തെത്തിയിരുന്നു. കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, കാസര്‍കോട് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ലീഡിംഗ് ഫയര്‍മാന്‍ എം. രാജീവന്‍, ഫയര്‍മാന്‍മാരായ സജേഷ്, ശ്രീനാഥ്, സുരേഷ്, ഉമേശന്‍, ഡ്രൈവര്‍മാരായ പ്രസീദ്, സന്തോഷ്, സതീഷ്, ഹോംഗാര്‍ഡമാരായ രാഘവന്‍, നാരായണന്‍ എന്നിവരാണ് തിരച്ചിലില്‍ പങ്കെടുത്തത്.
അണങ്കൂരിലെ ഒരുസംഘം യുവാക്കള്‍ മെഷീന്‍വെച്ച തോണിയില്‍ ജനറേറ്ററും ലൈറ്റും ഘടിപ്പിച്ച് പുലര്‍ച്ചെവരെ തിരച്ചില്‍ നടത്തിയിരുന്നു. ചെമ്മനാട് കപ്പണയടുക്കത്തെ ഡ്രൈവര്‍ സൈനുദ്ദീനും നെല്ലിക്കുന്ന് കടപ്പുറത്തെ മത്സ്യതൊഴിലാളികളും തിരച്ചിലില്‍ പങ്കെടുത്തിരുന്നു. സനൂപിന്റെ ജീവിനുവേണ്ടി നാട് ഒന്നടങ്കം പ്രാര്‍ത്ഥനയിലായിരിക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ചന്ദ്രഗിരി പാലത്തിന്റെ തൂണില്‍ നിന്നാണ് സനൂപ് പുഴയിലേക്ക് കുളിക്കാനിറങ്ങിയത്. ഇതിന് സമീപത്ത് നിന്നും മൃതദേഹം പൊങ്ങിവരുന്നത് കണ്ട് തിരച്ചില്‍ നടത്തുന്ന ബോട്ടിലുണ്ടായിരുന്നവര്‍ മൃതദേഹം കരക്കടിപ്പിക്കുകായയിരുന്നു. മൃതദേഹം കാസര്‍കോട് കടപ്പുറത്തേക്ക് നാട്ടുകാര്‍ കൊണ്ടുപോയി. വ്യാഴാഴ്ച വൈകിട്ട് 4.15 മണിയോടെയാണ് വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പെട്ട് കാണാതായത്. കൂടെയുണ്ടായിരുന്ന ജഹാംഗീര്‍, ഹനീഫ്, റിയാസ് എന്നിവര്‍ രക്ഷപ്പെട്ടിരുന്നു.
അണങ്കൂരിലെ ഒരുസംഘം യുവാക്കള്‍ മെഷീന്‍വെച്ച തോണിയില്‍ ജനറേറ്ററും ലൈറ്റും ഘടിപ്പിച്ച് പുലര്‍ച്ചെവരെ തിരച്ചില്‍ നടത്തിയിരുന്നു. ചെമ്മനാട് കപ്പണയടുക്കത്തെ ഡ്രൈവര്‍ സൈനുദ്ദീനും നെല്ലിക്കുന്ന് കടപ്പുറത്തെ മത്സ്യതൊഴിലാളികളും തിരച്ചിലില്‍ പങ്കെടുത്തിരുന്നു. സനൂപിന്റെ ജീവിനുവേണ്ടി നാട് ഒന്നടങ്കം പ്രാര്‍ത്ഥനയിലായിരിക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
Keywords : Kasaragod, Kerala, River, Missing, Police, Fire force, Natives, Chandrigiri, Student, Sanoop.