അടുക്കത്ത്ബയലിലെ മിമിക്രി മാമു ഹൃദയാഘാതംമൂലം മരിച്ചു
Aug 11, 2014, 22:00 IST
കാസര്‍കോട്: (www.kasargodvartha.com 11.08.2014) തളങ്കര സ്വദേശിയും അടുക്കത്ത്ബയലില്‍ താമസക്കാരനുമായ മിമിക്രി മാമു (62) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏറെക്കാലമായി സിറ്റിഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു. മിമിക്രിയിലും മറ്റു അഭിനയ കലകളിലും ശ്രദ്ധേയനായിരുന്ന അദ്ദേഹം നേരത്തെ ഗള്‍ഫിലെ ഒമാനിലും എറണാകുളത്തും ജോലി ചെയ്തിരുന്നു. പരേതരായ അബ്ദുര്‍ റഹ്മാന്‍ - ഖദീജ ദമ്പതികളുടെ മകനാണ്.
പ്രമുഖ നേതാക്കളുള്‍പെടെ എല്ലാവരുമായും നല്ല സൗഹൃദ ബന്ധം സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു മാമുവിന്റേത്.
ഭാര്യ: ഖദീജ. മക്കള്‍: ഹാരിസ്, ആബിദ്, ആഷിഫ്. മരുമകള്‍: റുക്‌സാന. സഹോദരങ്ങള്‍: അസീസ്, നഫീസ. മൃതദേഹം ചൊവ്വാഴ്ച രാവിലെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മിമിക്രി മാമുവിന്റെ നിര്യാണത്തില്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, എല്‍.എ മഹ്മൂദ് ഹാജി, സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട്, യഹ്‌യ തളങ്കര, അഡ്വ. മുനീര്‍, ടി.എ ഷാഫി എന്നിവര്‍ അനുശോചനം അറിയിച്ചു.

Keywords : Kasaragod, Obituary, Kerala, Mimikri Mamu, Thalangara, Adukathbail.