city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡോക്ടര്‍മാരുടെ സമരത്തിനിടെ മധ്യവയസ്‌ക്കന്‍ ചികിത്സകിട്ടാതെ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 02/02/2016) ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് പൊലിഞ്ഞത് ഒരു മനുഷ്യജീവന്‍. ബേക്കല്‍ ഹദ്ദാദ് നഗറിലെ ഹമീദ് കുന്നിലാണ് (50) ചികിത്സ കിട്ടാതെ മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള ഡി എം ഒ ഓഫീസിലേക്ക് പടവുകള്‍ കയറുകയായിരുന്ന ഹമീദ് ഓഫീസ് കവാടത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഹമീദിനെ സ്‌ട്രെക്ച്ചറില്‍ കിടത്തി അത്യാഹിതവിഭാഗത്തിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നതിനാല്‍ ചികില്‍സ ലഭിച്ചില്ല.

ഹമീദിന്റെ കൂടെ മറ്റാരും ഇല്ലാതിരുന്നതിനാല്‍ ഇദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലെത്തിക്കാനും ആളില്ലായിരുന്നു. ഹമീദിന്റെ കൈവശമുണ്ടായിരുന്ന രേഖകളില്‍ നിന്നും കിട്ടിയ നമ്പറില്‍ വിളിച്ച് ആശുപത്രി ജീവനക്കാരാണ് ബന്ധുക്കളെ വിവരമറിയിച്ചത്. അവര്‍ എത്തുമ്പോഴേക്കും ഹമീദ് മരണപ്പെട്ടിരുന്നു.

ജില്ലാആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ലൈസമ്മ മാത്യുവിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും ഉപകരണങ്ങള്‍ തകര്‍ക്കുകയുംചെയ്ത കേസില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍  ജോലിയില്‍ നിന്നും വിട്ടുനിന്നുകൊണ്ടുള്ള സമരത്തിലേര്‍പ്പെട്ടിരുന്നു. ജില്ലാആശുപത്രിയില്‍ ആകെയുണ്ടായിരുന്നത് ചര്‍മ്മരോഗവിദഗ്ധന്‍ മാത്രമായിരുന്നു.
ഡോക്ടര്‍മാരുടെ സമരത്തിനിടെ മധ്യവയസ്‌ക്കന്‍ ചികിത്സകിട്ടാതെ മരിച്ചു

Keywords: Kanhangad, Kerala, Obituary, Doctor, Strike, Midle aged man dies amide doters strike with out treatment

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia