ഭക്ഷണം അന്നനാളത്തില്‍ കുടുങ്ങി മധ്യവയസ്‌ക്കന്‍ മരിച്ചു
Mar 2, 2015, 11:44 IST
മടിക്കൈ: (www.kasargodvartha.com 02/03/2015) ഭക്ഷണം അന്നനാളത്തില്‍ കുടുങ്ങി മധ്യവയസ്‌ക്കന്‍ മരിച്ചു. മടിക്കൈ ചാളക്കടവിലെ എന്‍ അബൂബക്കറാണ് (45) മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടുപറമ്പിലെ രണ്ട് മരങ്ങള്‍ക്കിടയിലാണ് വഴിയാത്രക്കാര്‍ അബൂബക്കറിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പോസ്റ്റുമോര്‍ട്ടത്തിലാണ് ഭക്ഷണം അന്നനാളത്തില്‍ കുടുങ്ങിയാണ് അബൂബക്കര്‍ മരണപ്പെട്ടതെന്ന് വ്യക്തമായത്. ഏറെ കാലമായി അബൂബക്കര്‍ കുടുംബ വീട്ടില്‍ തനിച്ചാണ് താമസം. അഞ്ച് മാസം മുമ്പാണ് അബൂബക്കര്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വന്നത്.
ചാളക്കടവിലെ പ്രമുഖ വ്യാപാരിയായിരുന്ന പരേതനായ സി. എറമുള്ളാന്‍ ഹാജി - ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ കുഞ്ഞായിഷ. മക്കള്‍: ആരിഫ്, ആരിഫ, അസ്‌റ. സഹോദരങ്ങള്‍ മുഹമ്മദ്കുഞ്ഞി, സാറ, സലാമു, അബ്ദുല്‍ റസാഖ്, അഷ്‌റഫ്, സിദ്ദീഖ്, പാത്തു, സഫിയ, സുബൈദ, മൈമൂന.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Madikai, Kerala, Death, Obituary, Aboobacker.
Advertisement: