ജനറലാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി ഒ പി ടിക്കറ്റെടുത്ത മധ്യവയസ്‌കന്‍ ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു
Sep 2, 2019, 21:01 IST
കാസര്‍കോട്: (www.kasargodvartha.com 02.09.2019) ജനറലാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി ഒ പി ടിക്കറ്റെടുത്ത മധ്യവയസ്‌കന്‍ ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. തളങ്കര സീനത്ത് ഹൗസില്‍ നാസര്‍ (52) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അവശനിലയില്‍ നാസര്‍ ആശുപത്രിയിലെത്തിയത്.
വരിയില്‍ നിരവധി പേരുണ്ടായിരുന്നതിനാല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അവശനായി കണ്ട നാസറിനെ ബെഞ്ചില്‍ ഇരുത്തിയ ശേഷം ഒപി ടിക്കറ്റ് എടുത്തുനല്‍കിയിരുന്നു. ഇതിനിടയില്‍ പെട്ടെന്ന് ശുചിമുറിയിലേക്ക് പോകുകയായിരുന്നു. അല്‍പം കഴിഞ്ഞാണ് ശുചിമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് പോലീസില്‍ വിവരം നല്‍കിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചിരുന്നെങ്കിലും ഉച്ചയോടെ രോഗികളെ പരിശോധിക്കാന്‍ തയ്യാറായിരുന്നു.
Keywords: Kerala, kasaragod, news, General-hospital, Treatment, Death, Obituary, Middle age man dies in General Hospital