വ്യാപാരി കടയുടെ ഗോഡൗണില്‍ തൂങ്ങിമരിച്ച നിലയില്‍
Mar 23, 2016, 12:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 23/03/2016) വ്യാപാരിയെ കടയുടെ ഗോഡൗണില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ചത്തൂര്‍ സണ്ണടുക്ക നടുഹിത്തിലുവിലെ ആനന്ദപൂജാരി (55)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ നടുഹിത്തിലുവിലെ കട തുറക്കാനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.
പിന്നീട് വീട്ടില്‍ വന്ന് വീണ്ടും കടയിലേക്ക് തിരിച്ചുപോയി. ഇതിന് ശേഷമാണ് കടയ്ക്ക് സമീപത്തെ ഗോഡൗണില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തു.
പരേതനായ ഐത്തപ്പ പൂജാരി - ദേയി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കള്‍: അനില്‍, പ്രിയ.