അസുഖം ബാധിച്ച് ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന്‍ മരിച്ചു
Sep 14, 2017, 15:14 IST
മേല്‍പറമ്പ്: (www.kasargodvartha.com 14.09.2017) അസുഖം ബാധിച്ച് ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന്‍ മരിച്ചു. മേല്‍പറമ്പ് മാക്കോട്ടെ എം സി മുഹമ്മദ് മുനീര്‍ (60) ആണ് മരിച്ചത്. ദുബൈയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്ന മുനീര്‍ നാലു മാസം മുമ്പാണ് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കുടുംബസമേതം നാട്ടിലെത്തിയത്. വ്യാഴാഴ്ച കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ഭാര്യ: ഷമീന ജാസ്മിന്‍. മക്കള്‍: റുമാന, ജുമാന, ജുവൈന അഷ്‌ന. മരുമക്കള്‍: റാഫി, സാബിര്‍, ശിഹാബ്. സഹോദരങ്ങള്‍: ജാബിര്‍ സുല്‍ത്താന്‍, സായിറ ബാനു, സഫീറ ബാനു. മൃതദേഹം മേല്‍പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kasaragod, Kerala, news, Melparamba, Death, Obituary, Melparamba M.C Mohammed Muneer passes away