റോഡ് മുറിച്ചു കടക്കുന്നതിനിടെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ ലോറിയിടിച്ച് മരിച്ചു
Apr 13, 2018, 11:05 IST
മുള്ളേരിയ: (www.kasargodvartha.com 13.04.2018) റോഡ് മുറിച്ചു കടക്കുന്നതിനിടെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ ലോറിയിടിച്ചു മരിച്ചു. കുറ്റിക്കോല്‍ കാട്ടിപ്പാറ സ്വദേശിയും കാസര്‍കോട്ട് സ്വകാര്യ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനുമായ ചന്ദ്രന്‍ എന്ന ബേബി (56)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.30 മണിയോടെ മുള്ളേരിയയില്‍ ബസിറങ്ങി കാറഡുക്ക പതിമൂന്നാം മൈലിലെ ഭാര്യ വീട്ടിലേക്ക് നടന്ന് പോകുവാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൂന്ന് പതിറ്റാണ്ട് കാലമായി കാസര്‍കോട്ടെ പല മെഡിക്കല്‍ ഷോപ്പുകളിലും ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ ദാമോദരന്‍ നായര്‍- മങ്ങത്ത് കാര്‍ത്ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ജ്യോതി രൂപ. മക്കള്‍: ദൃശ്യ, ദര്‍ശന. സഹോദരങ്ങള്‍: ഇന്ദു ദേവ്, ബാബു രാജ്, ഷൈനി, കസ്തൂരി, പ്രസന്ന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Mulleria, Obituary, Road Crossing, Lorry, Accident, Medical shop employee dies after lorry hits. < !- START disable copy paste -->