സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ ഇറച്ചിവ്യാപാരി ആശുപത്രിയില്‍ മരിച്ചു
Mar 22, 2016, 12:53 IST
മഞ്ചേശ്വരം: (www.kasargodvartha.com 22/03/2016) സ്‌കൂട്ടര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഇറച്ചിവ്യാപാരി മരണപ്പെട്ടു. പാവൂര്‍ ദൗഡുഗോളി നീരോളിഗയിലെ കാജസാഹിബ്- മുംതാസ് ദമ്പതികളുടെ മകന്‍ റഫീഖാണ് (23) മംഗളൂരു തൊക്കോട്ട് കെ എസ് ഹെഗ്‌ഡെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെട്ടത്.
റഫീഖിന്റെ സുഹൃത്ത് മുണ്ടപ്പദവിലെ മുസ്തഫ (28) ഇതേ ആശുപത്രിയില്‍ ചികില്‍സയിലാണ്. മാര്‍ച്ച് 18ന് ഉച്ചയോടെ മഞ്ഞനാടി മുണ്ടപ്പദവിലാണ് അപകടമുണ്ടായത്. മുണ്ടപ്പദവില്‍ ഇറച്ചിക്കട നടത്തുന്ന റഫീഖ് കടപൂട്ടി മുസ്തഫക്കൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. റംലയാണ് ഭാര്യ. മക്കള്‍: റിയാന്‍, റമീസ്.

Keywords: Kasaragod, Kerala, Accident, Injured, Obituary, Manjeshwaram, Meat trader dies in accident, Rafeeque