ഉറങ്ങാൻ കിടന്ന എം ബി ബി എസ് വിദ്യാർഥി മരിച്ചു
അട്കത്ബയൽ: (www.kasargodvartha.com 29.06.2021) ഉറങ്ങാൻ കിടന്ന എം ബി ബി എസ് വിദ്യാർഥി മരിച്ചു. കാസർകോട് ജനറൽ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഡോ. അബ്ദുൽ സത്താറിന്റെ മകൻ സഹൽ റഹ്മാൻ (24) ആണ് മരിച്ചത്. ദേർളക്കട്ട കെ എസ് ഹെഗ്ഡെ മെഡികൽ അകാഡെമിയിലെ മൂന്നാം വർഷ എം ബി ബി എസ് വിദ്യാർഥിയാണ്.
തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു സഹൽ. ചൊവ്വാഴ്ച പുലർചെ പ്രഭാത പ്രാർഥനയ്ക്ക് എഴുന്നേൽക്കാത്തതിനെ തുടർന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്. നേരത്തെ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ശമീമയാണ് മാതാവ്.
സഹോദരങ്ങൾ: സാബിത് റഹ്മാൻ (എം ബി ബി എസ് വിദ്യാർഥി), ഹന (വിദ്യാർഥി, കേന്ദ്രീയ വിദ്യാലയം).
മൃതദേഹം എരിയാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Kasaragod, Kerala, News, Death, Obituary, MBBS, Student, Masjid, Top-Headlines, General-hospital, MBBS student who was sleeping died.