ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്രതിശ്രുത വരനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തേപ്പുമേസ്തിരി മരിച്ചു
Oct 8, 2014, 13:58 IST
ഉദുമ: (www.kasargodvartha.com 08.10.2014) ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്രതിശ്രുത വരനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തേപ്പ് മേസ്തിരി മരിച്ചു. ആറാട്ടുകടവ് കരിപ്പോടിയിലെ കെ. ചന്ദ്രനാണ് (54) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3.30 മണിയോടെ തിരുവക്കോളിയില്‍വെച്ചാണ് അപകടം.
ഇളയമകള്‍ നീതുവിന്റെ പ്രതിശ്രുതവരന്‍ പ്രജിത്തിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ എതിരെവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ആദ്യം കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അര്‍ദ്ധരാത്രിയോടെയാണ് മരണം സംഭവിച്ചത്.
പരേതനായ രാമന്‍ - പാറു ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കള്‍: നിത്യ, നീതു. മരുമകന്‍: വിനീത്. സഹോദരങ്ങള്‍: നാരായണന്‍, ഗോപാലന്‍ (കാഞ്ഞങ്ങാട്), ഇന്ദിര, പരേതനായ ദാമോദരന്‍. ഈമാസം 26നാണ് ഇളയമകള്‍ നീതുവുമായുള്ള പ്രജിത്തിന്റെ വിവാഹ നിശ്ചയം നടക്കേണ്ടിയിരുന്നത്. പ്രജിത്താണ് ബൈക്കോടിച്ചിരുന്നത്.
എതിരെവന്ന ബൈക്കുമായി കൂട്ടിയിടിച്ചപ്പോള്‍ പിറകിലിരിക്കുകയായിരുന്ന ചന്ദ്രന്‍ തെറിച്ചുവീഴുകയായിരുന്നു. തലയ്ക്കും മറ്റുമാണ് ഗുരുതരമായി പരിക്കേറ്റത്. പ്രജിത്ത് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്താനായി മംഗലാപുരം ആശുപത്രിയിലേക്ക് പോയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Udma, Accident, Obituary, Accidental-Death, Injured, Kerala, Kasaragod, Hospital, Mason dies in accident.