ബൈക്കിടിച്ചു പരിക്കേറ്റ തേപ്പുതൊഴിലാളി മരിച്ചു
Jan 8, 2015, 11:18 IST
കാസര്‍കോട്: (www.kasargodvartha.com 01/08/2015) ജോലിക്കു പോകും വഴി ബൈക്കിടിച്ചു പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തേപ്പു പണിക്കാരന്‍ മരിച്ചു.
ബന്തടുക്ക ശങ്കരംപാടി അണ്ണപ്പാടിയിലെ മാധവന്‍ നായരാ(48)ണ് ബുധനാഴ്ച രാത്രി ഏഴു മണിയോടെ മരിച്ചത്. ജനുവരി നാലിനു രാവിലെ നെല്ലിക്കട്ട അതൃക്കുഴിയിലാണ് അപകടമുണ്ടായത്. ബസിറങ്ങി ജോലിസ്ഥലത്തേക്കു റോഡിലൂടെ നടന്നു പോകുമ്പോള്‍ ബൈക്കിടിക്കുകയായിരുന്നു.
മുത്തു നായര്‍കുഞ്ഞമ്മാറമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ. മക്കള്‍: സുരേഷ്, സുഭാഷ്, ശില്‍പ. സഹോദരങ്ങള്‍: സുകുമാരന്‍ നായര്‍, നാരായണന്‍ നായര്‍. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു എത്തിച്ചിട്ടുണ്ട്.
Keywords: Accident, Injured, Obituary, Hospital, Kerala, Kasaragod, Job, Motor Bike.