മഞ്ചേശ്വരത്ത് ബി ജെ പി സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു
Nov 4, 2015, 13:37 IST
മഞ്ചേശ്വരം: (www.kasargodvartha.com 04/11/2015) മഞ്ചേശ്വരത്ത് ബി ജെ പി സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. മഞ്ചേശ്വരം കായര്‍ക്കട്ടയിലെ മഞ്ജു എന്ന മഞ്ജുനാഥ (38) ആണ് മരിച്ചത്. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ 18ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്നു.
വീട്ടില്‍ വെച്ച് ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ നെഞ്ചുവേദനയെതുടര്‍ന്ന് കുഴഞ്ഞുവീണ മഞ്ചുനാഥനെ ഉടന്‍ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു. ബി ജെ പി വിജയസാധ്യത പുലര്‍ത്തുന്ന വാര്‍ഡിലാണ് മഞ്ജുനാഥ മത്സരിച്ചത്. വിവരമറിഞ്ഞ് നിരവതി ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും വീട്ടിലെത്തി.
Keywords: Kasaragod, BJP, asaragod, Kerala, Manjeshwaram, Obituary, BJP Candidate, Manjeshwaram Manjunatha passes away.