മഞ്ചേരി കൊലപാതകം: മലപ്പുറത്ത് നിന്നും രക്ഷപ്പെട്ട പ്രതി നവാസ് കീഴടങ്ങിയത് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍
Apr 23, 2017, 15:44 IST
കാസര്‍കോട്: (www.kasargodvartha.com 23.04.2017) മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ കസ്റ്റഡിയിലെടുത്തത് വിദ്യാനഗര്‍ പോലീസ്. കാസര്‍കോട് ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടി എടോണിയില്‍ അബ്ദുള്ളക്കുഞ്ഞി ഹാജിയുടെ മകന്‍ ഹസൈനാര്‍ ആഷിഖിനെ (22) കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി മൊഗ്രാലിലെ അഹമ്മദ് നവാസ് കാസര്‍കോട്ടെത്തുകയും വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയുമായിരുന്നു. ശനിയാഴ്ച രാത്രി 9.30 മണിയോടെ മഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാരാപറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് കൊല നടന്നത്.
കാരാപറമ്പിലെ ചപ്പാത്തിനിര്‍മാണ യൂണിറ്റില്‍ ജീവനക്കാരായ ഹസൈനാര്‍ ആഷിഖും മൊഗ്രാല്‍ കൊപ്പളത്തെ അഹമ്മദ് നവാസും (21) ക്വാര്‍ട്ടേഴ്‌സിനുമുന്നില്‍ ഓട്ടോ റിക്ഷ പാര്‍ക്ക് ചെയ്യുന്നതിനെചൊല്ലി തര്‍ക്കത്തിലേര്‍പ്പെടുകയും പ്രകോപിതനായ നവാസ് ആഷിഖിനെ കഴുത്തറുത്തു കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊലക്കുശേഷം സ്ഥലം വിട്ട നവാസ് ഞായറാഴ്ച രാവിലെ കാസര്‍കോട്ടെത്തുകയും വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷിനിലെത്തി കീഴടങ്ങുകയുമായിരുന്നു. ആഷിഖിനെ കൊലപ്പെടുത്തിയ വിവരം നവാസ് അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്ത് കസ്റ്റഡിയിലെടുക്കുകയും മഞ്ചേരി പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
മഞ്ചേരി സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിദ്യാനഗര്‍ സ്‌റ്റേഷനിലെത്തി നവാസിനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News: മലപ്പുറത്ത് കാസര്‍കോട് സ്വദേശിയായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
Keywords: Kasaragod, Kerala, News, Manjeri, Obituary, Police, Custody, Case, Vidyanagar Police.