മംഗല്‍പാടി സ്വദേശി അബുദാബിയില്‍ നിര്യാതനായി
Dec 1, 2012, 22:21 IST
ഉപ്പള: മംഗല്‍പാടി മള്ളങ്കൈയിലെ എം. ശ്രീധര ഷെട്ടി (62) അബുദാബിയില്‍ ഹൃദയാഘാതംമൂലം മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചു. വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് താമസസ്ഥലത്ത് കുഴഞ്ഞു വീണ ശ്രീധര ഷെട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. പ്രമുഖ വ്യവസായി യൂസുഫ് അലിയുടെ കമ്പനിയില്‍ ഫിനാന്‍സ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു ശ്രീധര ഷെട്ടി. പരേതരായ സുബ്ബണ്ണ ഷെട്ടി- പൂവക്ക ദമ്പതികളുടെ മകനാണ് ഭാര്യ: സുലോചന. മക്കള്‍: ശ്രീകാന്ത്, ശ്രീഗണേഷ്. സഹോദരങ്ങള്‍: ശ്രീനിവാസ ഷെട്ടി, ശശിധര ഷെട്ടി.
Keywords: Youth, Abudhabi, Hospital, Uppala, Mangalpady, Sreedhara Shetty, Kasaragod, Kerala.