വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന ഗൃഹനാഥന് മരിച്ചു
Aug 19, 2015, 08:54 IST
ഉപ്പള: (www.kasargodvartha.com 19/08/2015) വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന ഗൃഹനാഥന് ആശുപത്രിയില്‍വെച്ച് മരിച്ചു. ഉപ്പള റെയില്‍വേ സ്റ്റേഷന് സമീപത്തെ കെ.എന്‍.എച്ച്. ആശുപത്രിക്ക് പിറകുവശം താമസിക്കുന്ന മുന്‍ കപ്പല്‍ ജോലിക്കാരനായ എസ്.എ. അബ്ദുല്ല എന്ന അദ്ലച്ച (63) ആണ് ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ മരിച്ചത്.
ഓഗസ്റ്റ് 11ന് കുഞ്ചത്തൂര്‍ ദേശീയപാതയില്‍ മകനോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു അബ്ദുല്ല. മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിരെവന്ന ഓംനി വാനില്‍ ഇടിക്കാതിരിക്കാന്‍ സഡന്‍ ബ്രേക്കിട്ടപ്പോള്‍ അബ്ദുല്ലയുടെ തല കാറിന്റെ ഗ്ലാസില്‍ ശക്തിയായി ഇടിക്കുകായയിരുന്നു. കാര്‍ ഓംനി വാനില്‍ ഉരസുകയും ചെയ്തിരുന്നു. അബോധാവസ്ഥയിലായിരുന്ന അബ്ദുല്ലയെ മംഗളൂരു ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിന്നു. ആറ് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ അബ്ദുല്ല ചൊവ്വാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
ഐന്‍.എന്‍.എല്ലിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു അബ്ദുല്ല. ഭാര്യ: ഖദീജ. മക്കള്‍: ഡോ. സുരയ്യ (മസ്ക്കറ്റ്), മുഹമ്മദ് സാദിഖ് (സീമാന്‍), മുഹമ്മദ് ഷഹീദ്, മുഹമ്മദ് ഷഫീഖ് (ഇരുവരും ദുബൈയില്‍). മരുമക്കള്‍: മിംതാസ്, അസ്മീന, ഡോ. മുഹമ്മദ് അലി കോഴിക്കോട് (മസ്ക്കറ്റ്). മൃതദേഹം ചൊവ്വാഴ്ച വൈകിട്ടോടെ ഉപ്പള കുന്നില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords : Obituary, Accident, Injured, Kerala, Uppala, Kasaragod, Mand dies after accident injury,