മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
Aug 28, 2016, 16:24 IST
കുണ്ടംകുഴി: (www.kasargodvartha.com 28/08/2016) മധ്യവയസ്‌കനെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വാവടുക്കത്തെ പി കുഞ്ഞമ്പു(47) നെയാണ് റബ്ബര്‍ത്തോട്ടത്തിനുള്ളിലെ ഉപയോഗിക്കാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വീട്ടില്‍നിന്നും പുറത്തേക്ക് പോയ കുഞ്ഞമ്പു രാത്രിയായിട്ടും തിരിച്ചെത്തിയിരുന്നില്ല. പിറ്റേന്ന് നാട്ടുകാര്‍ പലസ്ഥലങ്ങളിലും തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതു സംബന്ധിച്ച് ബേഡഡുക്ക പോലീസില്‍ പരാതി നല്‍കി മണിക്കൂറുകള്‍ക്കകം വീട്ടില്‍ നിന്നും അരക്കിലോമീറ്ററോളം അകലെയുള്ള റബ്ബര്‍ത്തോട്ടത്തിന് സമീപമുള്ള കിണറില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കിണറിന് സമീപമുള്ള വഴിയിലൂടെ നടന്നുപോയ അയല്‍വാസിയായ സ്ത്രീയാണ് മൃതദേഹം കണ്ടത്.
തുടര്‍ന്ന് അയല്‍വാസികളേയും ബേഡഡുക്ക പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. ബേഡഡുക്ക പോലീസിന്റെ നിര്‍ദേശാനുസരണം സ്ഥലത്തെത്തിയ കുറ്റിക്കോല്‍ അഗ്നിശമന സേനയിലെ അംഗങ്ങളാണ് മൃതദേഹം പുറത്തെത്തിച്ചത്. കിണറ്റില്‍ കമിഴ്ന്ന നിലയില്‍ കാണപ്പെട്ട മൃതദേഹത്തില്‍നിന്നും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിരുന്നു. ബേഡഡുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഭാര്യ: വസന്ത. മക്കള്‍: മിഥുന, മിഥുന്‍. സഹോദരങ്ങള്‍: ഗംഗാധരന്‍, രവി, ഗണേശന്‍, രതീഷ്, സുഗത.
Keywords : Death, Kuttikol, Obituary, Well, Natives, Kasaragod, Police, P Kunjambu.