മുന്‍ ബസ് ഉടമ കിണറ്റില്‍ മരിച്ച നിലയില്‍
Jun 10, 2013, 12:00 IST
നീലേശ്വരം: മുന്‍ സ്വകാര്യ ബസ് ഉടമയ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ ചെങ്കളത്തെ കല്ലായി അബ്ദുല്ല (60) യെയാണ് അയല്‍ക്കാരന്റെ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സെഞ്ച്വറി ബസിന്റെ മുന്‍ ഉടമയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് കിണറില്‍ മൃതദേഹം കണ്ടത്. ജമീല, സൈനബ എന്നിവര്‍ ഭാര്യമാരും ശംസീര്‍, റഷീദ, ഹസീന, സമീന, ജംഷീദ് എന്നിവര്‍ മക്കളുമാണ്.