ചെന്നൈ മെയ്‌ലില്‍ യാത്രക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി; കണ്ണൂര്‍ സ്വദേശിയാണെന്ന് സംശയം
Jun 10, 2015, 13:07 IST
കാസര്‍കോട്: (www.kasargodvartha.com 10/06/2015) ചെന്നൈ മെയ്‌ലില്‍ യാത്രക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയാണെന്ന് സംശയിക്കുന്നു. ബുധനാഴ്ച രാവിലെ 11 മണിയോടെ ട്രെയിന്‍ ചെറുവത്തൂരിലെത്തിയപ്പോള്‍ സഹയാത്രക്കാരാണ് ഇയാളെ മരിച്ചതായി കണ്ടെത്തിയത്.
എസ് 9 കോച്ചിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാന്റ്‌സും ഷര്‍ട്ടുമാണ് വേഷം ധരിച്ചിട്ടുള്ളത്. പോക്കറ്റില്‍ നിന്നും ഡ്രൈവിംഗ് ലൈസന്‍സും പേഴ്‌സും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സില്‍ മധുസൂദനന്‍ പുതിയതെരു, കാര്‍ത്തിക നിവാസ്, ചിറക്കല്‍ കണ്ണൂര്‍ എന്ന വിലാസമാണ് ചേര്‍ത്തിട്ടുള്ളത്.
ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയ ശേഷം മൃതദേഹം ആംബുലന്‍സില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords : Kasaragod, Obituary, Train, Kerala, Man found dead in train.