ഉറുഗ്വേ - ഫ്രാന്‍സ് മത്സരം കണ്ട് മടങ്ങവെ മധ്യവയസ്കന് വഴിയില്‍ കുഴഞ്ഞുവീണ് മരിച്ചു
Jul 7, 2018, 18:19 IST
അമ്പലത്തറ: (www.kasargodvartha.com 07.07.2018) ഉറുഗ്വേ - ഫ്രാന്‍സ് മത്സരം കണ്ട് മടങ്ങവെ മധ്യവയസ്കന് വഴിയില്‍ കുഴഞ്ഞുവീണ് മരിച്ചു. തായന്നൂര്‍ കുറ്റിയടുക്കം തോട്ടത്തിലെ പരേതനായ കല്ലളന്റെ മകന് ടി കെ ദാമു(47) ആണ് മരിച്ചത്. ഉറുഗ്വേയും ഫ്രാന്‍സും തമ്മിലുള്ള ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കണ്ട് അയല്‍വാസിയുടെ വീട്ടില്‍ നിന്നും മടങ്ങുന്നതിനിടെ വഴിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ അതുവഴി നടന്നുപോകുന്നവരാണ് ദാമുവിനെ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരെ അറിയിച്ചു. അവിവാഹിതനായ ദാമു ഏറെ നാളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധു അശോകന് അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു.
അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഏക സഹോദരി മീനാക്ഷി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man found dead in road, Kerala, kasaragod, news, Football, Death, Ambalathara, Obituary.