നുള്ളിപ്പാടിയില്‍ യുവാവ് കടവരാന്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം
Sep 3, 2016, 23:30 IST
കാസര്‍കോട്: (www.kasargodvartha.com 03/09/2016) നുള്ളിപ്പാടിയില്‍ യുവാവിനെ കടവരാന്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 40 വയസ് പ്രായം തോന്നിക്കുന്ന കര്‍ണാടക സ്വദേശിയാണ് മരിച്ചത്. ഇയാളുടെ പേര് വിവരങ്ങള്‍ അറിവായിട്ടില്ല. ശനിയാഴ്ച രാത്രി 10.30 മണിയോടെ നുള്ളിപ്പാടി ജുമാമസ്ജിദിന് സമീപമുള്ള കടവരാന്തയിലാണ് മൃതദേഹം കണ്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശ വാസിയായ ഒരാളെ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ കുറച്ചു നാളുകളായി നുള്ളിപ്പാടിയിലും പരിസരങ്ങളിലും ജോലി ചെയ്തുവരികയായിരുന്നയാളാണ് കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച വൈകുന്നേരം സംഭവ സ്ഥലത്ത് അടിപിടി നടന്നതായി പരിസരവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Keywords : Nullippady, Death, Obituary, Police, Investigation, Kasaragod, Hospital.