ജോലിക്ക് പോയ മധ്യവയസ്കന് പുഴയില്‍ മരിച്ച നിലയില്‍
Jul 21, 2013, 11:55 IST
കാസര്‍കോട്: രാവിലെ ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയ കൂലിപ്പണിക്കാരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് പി.എസ്. ഗുഡ്ഡെ റോഡിലെ രാമ (53)യെയാണ് ഞായറാഴ്ച രാവിലെ എട്ട് മണിയോടെ പള്ളം ശ്മശാനത്തിനടുത്ത പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കമിഴ്ന്ന് കിടന്ന നിലയില്‍ ഒഴുകിപ്പോവുകയായിരുന്നു മൃതദേഹം. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ടൗണ്‍ പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പിന്നീട് പോസ്റ്റ്മോര്‍ട്ടിത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ശനിയാഴ്ച രാവിലെ കൂലിപ്പണിക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു രാമ. രാത്രിയായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മകന് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസും വീട്ടുകാരും തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ പുഴയില്‍ മൃതദേഹം കണ്ട വിവരം അറിഞ്ഞത്.
നേരത്തെ ചെങ്കള ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ടെലിഫോണ്‍ മെക്കാനിക്കായിരുന്നു രാമ. ഒരുവര്‍ഷം മുമ്പാണ് ആ ജോലിയില്‍ നിന്ന് വിട്ട് കൂലിപ്പണിയില്‍ ഏര്‍പെട്ടത്. ഭാര്യ: ശോഭ. മക്കള്‍: സജേഷ്, ശരണ്യ, ശബു. സഹോദരങ്ങള്‍: സരോജിനി, നാരായണന്, രാമകൃഷ്ണന്.

Keywords : Kasaragod, Deadbody, River, Police, Obituary, Rama, Hospital, Daily Wage Worker, Job, Complaint, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.