എ എസ് ഐ ട്രയിന്‍ തട്ടി മരിച്ച നിലയില്‍; തീവണ്ടിക്ക് മുന്നില്‍ ചാടുകയായിരുന്നുവെന്ന്് ദൃക്സാക്ഷികള്‍, സ്ഥലംമാറ്റം നല്‍കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയതാണെന്ന് സംശയം
Feb 23, 2017, 19:35 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 23.02.3017) എ എസ് ഐയെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം നല്‍കാതെ പീഡിപ്പിക്കുന്നതില്‍ മനംനൊന്ത് സ്വയം തീവണ്ടിക്ക് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. പേക്കടം മണിയനോടി സ്വദേശിയും ഇടയിലക്കാട് താമസക്കാരനുമായ ടി വി ഭാസ്ക്കരന്‍ (54) ആണ് മരിച്ചത്.
വയനാട് ജില്ലയിലെ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ എ എസ് ഐയാണ്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ വെള്ളാപ്പ് റെയില്‍വെ ഗേറ്റ് പരിസരത്താണ് ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നും ബാംഗളൂരിലേക്ക് പോവുകയായിരുന്ന യശ്വന്തപുര എക്സ്പ്രസ് ട്രെയിന്‍ തട്ടിയാണ് ഭാസ്ക്കരന്‍ മരിച്ചത്. ഗേറ്റിന് പടിഞ്ഞാറു ഭാഗത്ത് തന്റെ സ്കൂട്ടര്‍ നിര്‍ത്തിയിട്ട ശേഷം അടച്ചിട്ട ഗേറ്റിന്റെ തെക്കുഭാഗത്തേക്ക് ഓടിക്കയറിയ ഭാസ്ക്കരന്‍ ട്രെയിനിന് മുമ്പില്‍ ഇരിക്കുയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ട്രെയിന്‍ അമിതവേഗതയില്‍ ആയിരുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിയാത്ത വിധം ശരീര ഭാഗങ്ങള്‍ ചിതറി തെറിച്ചിരുന്നു. ഗേറ്റിനടുത്ത് ഉണ്ടായിരുന്ന ഭാസ്കരനെ പരിജയമുള്ള നാട്ടുകാര്‍ സംഭവം കണ്ടതിനാലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞയുടന്‍ നീലേശ്വരം സി ഐ വി ഉണ്ണികൃഷ്ണന്, ചന്തേര എസ് ഐ പി വി രാജന്, അഡീഷണല്‍ എസ് ഐമാരായ ചന്ദ്രഭാനു, പ്രഭാകരന്, സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ശരീര ഭാഗങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
പോസ്റ്റുമോര്‍ട്ടം വെള്ളിയാഴ്ച രാവിലെ നടക്കും. ഭാര്യ: സുഹാസിനി (മുജമ്മഅ് സ്കൂള്‍ ലൈബ്രേറിയന്‍) മക്കള്‍: സംഗീത (ലക്ച്ചര്‍, ഷറഫ് കോളജ് പടന്ന), സിതാര (പറക്കളായി ആയുര്‍വേദ കോളജ് ബി എ എം എസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: അമ്പൂഞ്ഞി പേക്കടം, ബാലകൃഷ്ണന്, വിജയന്, തമ്പായി, കാര്‍ത്യായനി.
Ketywords: Kerala, kasaragod, Trikaripur, Train, Death, Accident, Obituary, Police, Investigation, Postmortem report, news, Medical College, Deadbody,