സുബ്ഹി നിസ്‌ക്കാരത്തിന് അംഗശുദ്ധി വരുത്താന്‍ പോയ ഗൃഹനാഥന്‍ മുങ്ങിമരിച്ച നിലയില്‍
Jun 19, 2013, 16:30 IST
കാസര്‍കോട്: സുബ്ഹി നിസ്‌ക്കാരത്തിന് അംഗശുദ്ധി വരുത്താന്‍ പോയ ഗൃഹനാഥനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദേലമ്പാടി വേലിക്ക ഹൗസിലെ ബി. അബ്ദുല്ല (77) ആണ് മരിച്ചത്. പുലര്‍ചെ നിസ്‌ക്കാരത്തിന് അംഗശുദ്ധി വരുത്താനാണെന്ന് പറഞ്ഞാണ് അബ്ദുല്ല പോയത്. പിന്നീട് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല.
ബന്ധു വീട്ടില്‍ പോയതാണെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. പിന്നീട് 50 മീറ്റര്‍ അകലെയുള്ള കുളത്തില്‍ ചെരിപ്പ് കണ്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി ഉച്ചയോടെയാണ് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
ബീഫാത്വിമയാണ് ഭാര്യ. മക്കള്‍: മുഹമ്മദ്, ഖദീജ, സൂപ്പി, ആഇശ, നഫീസ, താഹിറ, മിസ്‌രിയ. മരുമക്കള്‍: ഖദീജ, അബ്ദുര്‍ റഹ്മാന്‍, സുമയ്യ, ഹസന്‍, ഷാഫി, ഉമര്‍, സിദ്ദിഖ്. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ്, ആഇശ. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം തളങ്കര മാലിക്ദീനാറില്‍ മയ്യിത്ത് കുളിപ്പിച്ച് പിന്നീട് ദേലമ്പാടിയിലേക്ക് കൊണ്ടുപോകും.

Keywords: Drown, Youth, Fire force, Police, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.