പത്ര ഏജന്റായ 65കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍
Jul 14, 2016, 10:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 14/07/2016) പത്ര ഏജന്റായ 65കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൈവളിഗെയിലെ വിവിധ പത്രങ്ങളുടെ ഏജന്റായ പി. സുന്ദര മയ്യ (65)യെയാണ് ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബദ്ധത്തില്‍ വീണതാണെന്ന് കരുതുന്നു.
ചിത്താരി ഉള്ളാത്തി ദൈവസ്ഥാനത്തില്‍ പത്ത് വര്‍ഷത്തോളമായി വിളക്കു വെച്ചിരുന്ന സുന്ദരമയ്യ കഴിഞ്ഞ ദിവസവും പതിവുപോലെ വിളച്ചുവെച്ച് വരുന്നതായി നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നതായി പറയുന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസും ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത് മഞ്ചേശ്വരം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
ഭാര്യ: മാലിനി. ഏക മകന്‍ വിക്രമ. സഹോദരങ്ങള്‍: ദേവകി, കാവേരി, ഗിരിജ.

Keywords: Kasaragod, Kerala, Manjeshwaram, Death, Obituary, Found dead, Pond, Man found dead in Pond.