തെയ്യംകലാകാരന്‍ ദുരൂഹ സാഹചര്യത്തില്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍
Aug 21, 2015, 10:30 IST
ആദൂര്‍: (www.kasargodvartha.com 21/08/2015) തെയ്യം കലാകാരനെ ദുരൂഹസാഹചര്യത്തില്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബള്ളൂര്‍ നെട്ടണിഗെ മുണ്ടാസുവിലെ മായില (57)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ബെള്ളൂര്‍ ബജെ വെള്ളച്ചാലില്‍ മൃതദേഹം കണ്ടെത്തിയത്.
കര്‍ണാടകയിലെ സുള്ള്യപ്പദവിലേക്കാണെന്ന് പറഞ്ഞ് വ്യാഴാഴ്ച വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു മായില. പിന്നീട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആദൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. അമിത മദ്യപാനമാണ് മരണ കാരണമെന്നാണ് സൂചന. പ്രശസ്ത തെയ്യം കലാകാരനാണ് മരിച്ച മായില. ഭാര്യ: കമല. മക്കള്‍: സുരേഷ്, മാധവ, ഗുരുവപ്പ, സുധാകരന്‍, സുന്ദരി, സുമതി. മരുമക്കള്‍: സുരേന്ദ്രന്‍, ആനന്ദ.

Keywords : Adhur, Death, Obituary, Theyyam, Kasaragod, Kerala, Police, House, Mayila.