മുന്‍ പ്രവാസിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Aug 6, 2019, 10:10 IST
നീലേശ്വരം: (www.kasargodvartha.com 06.08.2019) മുന്‍ പ്രവാസിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ സ്വദേശി പ്രദീപ്കുമാറിനെ (65) യാണ് നീലേശ്വരം കണിച്ചിറയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷം മുമ്പാണ് പ്രദീപ്കുമാര്‍ കണിച്ചിറയില്‍ വീട് കെട്ടി താമസം തുടങ്ങിയത്. വൈകിട്ട് പുറത്ത് പോയ ഭാര്യ തങ്കമണി നാലു മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഏകമകന് പ്രദോഷ് (ഗള്‍ഫ്), മരുമകള്‍ ഗ്ലോറി. സഹോദരങ്ങള്‍: നാരായണി, ബാലകൃഷ്ണന് കളനാട്, ലക്ഷ്മി. അയല്‍വാസിയുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Hanged, Death, Obituary, Man found dead in House
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Hanged, Death, Obituary, Man found dead in House
< !- START disable copy paste -->