ഗൃഹനാഥന്റെ മൃതദേഹം വീട്ടിനകത്ത് അഴുകിയ നിലയില്‍ കണ്ടെത്തി
Feb 8, 2015, 10:43 IST
ഉദുമ: (www.kasargodvartha.com 08/02/2015) ഗൃഹനാഥനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാര കോരിയോട്ടെ ബി. ചന്ദ്രനെ (50)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ ലതികയും മക്കളായ ഋഷികേശ്, തീര്‍ത്ഥ എന്നിവരും രണ്ട് വര്‍ഷമായി പയ്യന്നൂരിലെ വീട്ടിലാണ് താമസം.
വെള്ളിയാഴ്ച മുതല്‍ വീട് അടച്ചിട്ട നിലയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കുഞ്ഞമ്മയുടെയും പരേതനായ കണ്ണന്റെയും മകനാണ്. സഹോദരങ്ങള്‍: നാരായണന്‍, പാര്‍വതി, നാരായണി, സരോജിനി, കുഞ്ഞാണി. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.

Keywords : Kasaragod, Kerala, Udma, Death, Obituary, Mangad, B Chandran.