അജ്ഞാതന്‍ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍
Jul 26, 2016, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/07/2016) ചെമ്മട്ടംവയല്‍ കെ എസ് ആര് ടി സി സബ് ഡിപ്പോയ്ക്കടുത്തുള്ള ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ് വളപ്പില്‍ അജ്ഞാതനെ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളര്‍ ടീഷര്‍ട്ടും ട്രാക്ക് സ്യൂട്ടുമാണ് വേഷം.
ഇയാള്‍ക്ക് ഏതാണ്ട് 48 വയസ് പ്രായം തോന്നിക്കും. തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി ഇയാള്‍ കെ എസ് ആര് ടി സി ഡിപ്പോ പരിസരത്ത് താമസിച്ചു വരുന്നതായി കണ്ടവരുണ്ട്.
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വാര്‍ഡ് കൗണ്‍സിലര്‍ ലതയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിട്ടുണ്ട്.
Keywords : Kanhangad, Death, Obituary, Police Investigation.