ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍
Aug 4, 2016, 11:00 IST
ബദിയടുക്ക: (www.kasargodvartha.com 04/08/2016) ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെക്രാജെ ഇളംതോടിയിലെ ചെനിയനായക്-ദേവകി ദമ്പതികളുടെ മകന്‍ ഈശ്വരനായകാ(45)ണ് മരിച്ചത്. ഇളംതോടിയില്‍ പണിത ഷെഡിനകത്താണ് ഈശ്വരനായകും ഭാര്യ വാസന്തിയും താമസിച്ചിരുന്നത്.
ഭാര്യ കഴിഞ്ഞ ദിവസം സ്വന്തം വീട്ടില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് ഈശ്വരനായകിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാലില്‍ ആഴത്തിലുള്ള മുറിവുകണ്ടതിനാല്‍ മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സഹോദരങ്ങള്‍: രാമ, കൃഷ്ണ, സീത, പരമേശ്വരി.
Keywords : Badiyadukka, Death, Obituary, House, Wife, Ishwara Naik.