മകന്‍ തീവണ്ടി തട്ടി മരണപ്പെട്ടതില്‍ മനംനൊന്ത് പിതാവ് തൂങ്ങിമരിച്ചു
Sep 28, 2018, 16:53 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 28.09.2018) മകന്റെ മരണത്തില്‍ മനംനൊന്ത് പിതാവ് തൂങ്ങിമരിച്ചു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചേരങ്കല്ല് ഒറിത്തായല്‍ തോമസാ(55)ണ് ജീവനൊടുക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് തോമസിന്റെ മകന്‍ പ്രിന്‍സ് നീലേശ്വരത്ത് വെച്ച് തീവണ്ടി തട്ടി മരണപ്പെട്ടിരുന്നു. അതിനുശേഷം ഇദ്ദേഹം മാനസീകമായി തകര്‍ന്ന നിലയിലായിരുന്നു.
ഭാര്യ: സാലി. മറ്റൊരു മകന്‍ ബിജോയിയുടെ കൂടെയാണ് തോമസ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ബിജോയ് ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോഴാണ് കിടപ്പ് മുറിയിലെ ഫാനില്‍ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hanged, Death, Obituary, Chittarikkal, Man found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Hanged, Death, Obituary, Chittarikkal, Man found dead hanged
< !- START disable copy paste -->