72കാരന്‍ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
May 31, 2017, 11:16 IST
ചീമേനി: (www.kasargodvartha.com 31/05/2017) 72കാരനെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കാക്കടവ് മുത്തുപ്പാറയിലെ അടിയാപ്പുറത്ത് നാരായണ(72)നാണ് തൂങ്ങി മരിച്ചത്. വീടിന് തൊട്ടടുത്തുള്ള പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ കശുമാവിന്‍ കൊമ്പില്‍ കയറ് കെട്ടിയാണ് നാരായണന്‍ ജീവനൊടുക്കിയത്.
അടക്ക പൊതിക്കല്‍ തൊഴിലാളിയായ നാരായണന്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചത്തിയില്ല. ബുധനാഴ്ച രാവിലെ വഴിയാത്രക്കാരാണ് നാരായണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരെ അറിയിക്കുകയും ചീമേനി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു.
ഭാര്യ: സരോജിനി. മക്കള്‍ ഗിരിജ, സുമതി, സീമ, ഷീബ. മരുമക്കള്‍: ബിജു, ഗണേശന്‍, രാഘവന്‍. സഹോദരങ്ങള്‍: മാണിക്കം, ദേവകി, ശാന്ത, കാര്‍ത്യായനി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Cheemeni, Suicide, Death, Obituary, Kanhangad, Kasaragod, Narayanan.