ഭാര്യയെയും മകനെയും വിളിച്ചറിയിച്ച ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു
Jun 26, 2017, 15:00 IST
രാജപുരം: (www.kasargodvartha.com 26/06/2017) ഭാര്യയോടും മകനോടും വിളിച്ച് പറഞ്ഞ് വൃദ്ധന്‍ വീട്ടുപറമ്പിന് തൊട്ടടുത്ത ഷെഡില്‍ തൂങ്ങി മരിച്ചു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചന്ദനക്കാട് കോളിച്ചാലിലെ അബ്രഹാ(74)മാണ് തൂങ്ങിമരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം.
ഭാര്യ അമ്മിണി രാവിലെ ചുള്ളിക്കരയിലേക്കും, മകന്‍ ബിജു കോളിച്ചാലില്‍ ജോലിക്കായും പോയതായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അബ്രഹാം രണ്ടു പേരെയും ഫോണില്‍ വിളിച്ച് തൂങ്ങി മരിക്കുകയാണെന്ന് അറിയിച്ചു. ഒന്നും ചെയ്യരുത് എന്നും, ഞാന്‍ ഉടനെ വീട്ടിലേക്ക് വരുന്നുണ്ടെന്നും ബിജു പറഞ്ഞിരുന്നുവത്രേ. എന്നാല്‍ അമ്മിണിയും ബിജുവും വീട്ടിലേക്ക് എത്തിയപ്പോള്‍ അബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രാജപുരം പ്രിന്‍സിപ്പള്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Rajapuram, Death, Obituary, Kasaragod, Kanhangad, Family, Police, Son, Wife, Abraham.