തെങ്ങ് കയറ്റ തൊഴിലാളിയെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Oct 22, 2019, 16:17 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 22.10.2019) തെങ്ങ് കയറ്റ തൊഴിലാളിയെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കൂളിപ്പാറയിലെ മാധവന്‍- കാര്‍ത്ത്യായണി ദമ്പതികളുടെ മകന്‍ മഹേഷിനെ (23)യാണ് കൂളിപ്പാറയിലെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച സന്ധ്യക്ക് അമ്മ കാര്‍ത്ത്യായനി ഭക്ഷണവുമായി പുതുതായി പണിയുന്ന വീട്ടിലേക്ക് പോയപ്പോഴാണ് മഹേഷിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ബന്ധുക്കളെയും പരിസരവാസികളെയും വിളിച്ച് വരുത്തി കയര്‍ അറുത്ത് മാറ്റി വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രഥമശുശ്രൂഷക്ക് ശേഷം ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഏക സഹോദരന്‍ മനോജിന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജില്ലാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Vellarikundu, House, Hanged, Death, Obituary, man found dead hanged in constructing house
< !- START disable copy paste -->